വെളിയങ്കോട്: എംടിഎം കോളേജ് എൻ എസ് എസ് യുണിറ്റ് ദിനാചരണം നടത്തി.എഴുത്തുകാരൻ ഫൈസൽ ബാവ ഉദ്‌ഘാടനം ചെയ്തു.ഗാന്ധിജിയുടെ ജന്മദശാബ്ദിയോടനുബന്ധിച്ച് ആരംഭിച്ച എൻ എസ് എസ് (നാഷണൽ സർവീസ് സ്‌കീം) ദിനാചരണത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട് എന്നും, ഓരോ എൻ എസ് എസ് വളണ്ടിയർമാരും ലോകത്തിനു തന്നെ മാതൃകയായ ഗാന്ധിജിയുടെ ജീവിതത്തിനെക്കുറിച്ച് പഠിച്ചിരിക്കേണ്ടത് അനിവാര്യമാണ് എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനുള്ള ടീമിലേക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പി ആർ ഡി സെലക്ഷൻ ലഭിച്ച സന നാജിയക്കുള്ള ഉപഹാരം പ്രിൻസിപ്പൽ അബ്ദുൽകരീം സമ്മാനിച്ചു.പ്രിൻസിപ്പൽ അബ്ദുൽ കരീം അധ്യക്ഷനായിരുന്നു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻപി സ്വാഗതവും സന നാജിയ നന്ദിയും പറഞ്ഞു. തുടർന്ന് എൻ എസ് എസ് അംഗങ്ങളുടെ കലാ പരിപാടികൾ നടന്നു.











