• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഭാര്യയെ വെട്ടിക്കൊന്നശേഷം ഫേയ്സ്ബുക്ക് ലൈവ്; ആഡംബരജീവിതമെന്ന് ആരോപണം

cntv team by cntv team
September 22, 2025
in Crime
A A
ഭാര്യയെ വെട്ടിക്കൊന്നശേഷം ഫേയ്സ്ബുക്ക് ലൈവ്; ആഡംബരജീവിതമെന്ന് ആരോപണം
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനി ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കൃത്യത്തിനുശേഷം കൊലപാതകവിവരം പ്രതി ഐസക്ക് ഫെയ്‌സ്ബുക്ക് ലൈവിൽ പങ്കുവെയ്ക്കുകയായിരുന്നു. ശാലിനിയുടെ വീട്ടില്‍ എത്തിയ ഐസക്ക്, കഴുത്തില്‍ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ശാലിനിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ശാലിനിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴും ഐസക്ക് സംഭവസ്ഥലത്തുതന്നെയുണ്ടായിരുന്നു. തുടര്‍ന്ന് അവിടെനിന്ന് രക്ഷപ്പെട്ട ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ ഭാര്യയെ കൊന്നതായി തുറന്നുപറയുകയായിരുന്നു. ആഡംബര ജീവിതം നയിക്കുന്നുവെന്നും താനറിയാത്ത ബന്ധങ്ങൾ ശാലിനിക്കുണ്ടെന്നുമാണ് കൊലപാതകത്തിന് കാരണമായി ഇയാൾ ലൈവിൽ പറയുന്നത്. രണ്ടര മിനിറ്റോളം നീണ്ട ലൈവ് പുറത്തുവിട്ടശേഷം രാവിലെ ഒന്‍പതു മണിയോടെ കൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഐസക് കീഴടങ്ങി.കുടുംബ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും കുറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ശാലിനി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. അവിടെനിന്ന് ജോലിക്ക് പോയിരുന്നു. ശാലിനി ജോലിക്ക് പോകുന്നതില്‍ ഐസക്കിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ജോലി ഒഴിവാക്കാന്‍ ശാലിനി തയ്യാറായില്ല. ഇതടക്കമുള്ള കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ ആസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു.രണ്ട് ആണ്‍മക്കളാണ് ദമ്പതിമാർക്കുള്ളത്. ഒരു കുട്ടി അര്‍ബുദ രോഗിയാണ്. ഈ മകന്റെ കാര്യങ്ങളൊന്നും ശാലിനി ശ്രദ്ധിക്കുന്നില്ലെന്നും ഐസക് വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഭാര്യ നിര്‍മിച്ച വീട്ടില്‍നിന്ന് ഇയാളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞതും പ്രകോപനത്തിന് കാരണമായതായാണ് സൂചന.

Related Posts

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
14
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
315
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
Crime

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
46
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
Crime

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

October 1, 2026
754
ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
221
പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം
Crime

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

September 30, 2026
897
Next Post
ഫഹദ്- കല്യാണി ചിത്രം ‘ഓടും കുതിര ചാടും കുതിര’ ഒടിടിയിലേക്ക്; സെപ്റ്റംബര്‍ 26 മുതല്‍ കാണാം

ഫഹദ്- കല്യാണി ചിത്രം 'ഓടും കുതിര ചാടും കുതിര' ഒടിടിയിലേക്ക്; സെപ്റ്റംബര്‍ 26 മുതല്‍ കാണാം

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
268
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
191
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
126
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
162
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025