ചങ്ങരംകുളം ചിയ്യാനൂരില്‍ വീടുകള്‍ പൊളിച്ച് മോഷണം.മേച്ചിനാത്ത് അബ്ദുറഹ്മാൻ എന്നയാളുടെ വീട്ടില്‍ നിന്ന് 20000 രൂപയോളം മോഷ്ടാവ് കവര്‍ന്നു.അബ്ദുറഹ്മാൻ വര്‍ഷങ്ങളായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്.ഭാര്യയും രണ്ട് മക്കളും ഉറങ്ങുന്ന സമയത്ത് മുന്‍വശത്തെ ജനല്‍ പാളി തുറന്ന് കയ്യിട്ട് വാതില്‍ ലോക്ക് തുറന്ന് അകത്ത് കടന്ന മോഷ്ടാവ് റൂമിലെ അലമാരയില്‍ സൂക്ഷിച്ച പണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.തൊട്ടടുത്ത് മറ്റൊരു വീട്ടിലും മോഷണ ശ്രമം നടത്തിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.മാര്‍സ് സിനിമാസിന്റെപുറകില്‍ താമസിക്കുന്ന ഫാറൂഖ് എന്നയാളുടെ വീട്ടിലാണ് മോഷ്ടാവ് കയറിയത്. വീടിൻറെ മുകളിലത്തെ നിലയിലെ ഡോർ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് അകത്ത് റൂമില്‍ കയറാന്‍ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് ഫാറൂക്ക് ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മോഷണം നടന്ന വീടുകളില്‍ പരിശോധന നടത്തി.പ്രദേശത്തെ സിസിടിവി കള്‍ കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







