• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ചരിത്രം തീർത്ത് ‘ലോക’; വഴി മാറി എമ്പുരാൻ

cntv team by cntv team
September 20, 2025
in Entertainment
A A
ചരിത്രം തീർത്ത് ‘ലോക’; വഴി മാറി എമ്പുരാൻ
0
SHARES
198
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റായി കല്യാണി പ്രിയദർശൻ ചിത്രം ‘ലോക – ചാപ്ടർ വൺ: ചന്ദ്ര’. 267 കോടി രൂപ ആഗോള കളക്ഷൻ നേടിയാണ് ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓൾടൈം റെക്കാഡ് ആഗോള ഗ്രോസർ ആയി ലോക മാറിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി നായികാതാരം ടൈറ്റിൽ വേഷത്തിലെത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷനാണിത്. 2025ൽ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ എമ്പുരാനെയും മറികടന്നാണ് ലോക മുന്നിലെത്തിയിരിക്കുന്നത്. 266 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷൻ. ഇന്ത്യയിൽ നിന്നുമാത്രം 150 കോടി രൂപ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ലോക. കേരളത്തിൽ നിന്നുമാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും. ബുക്ക് മൈ ഷോയിലും ചിത്രം ഓൾടൈം റെക്കാഡ് നേടിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിക്കുന്ന ഏറ്റവും ഉയ‌ർന്ന ടിക്കറ്റ് വിൽപനയാണ് ലോകയുടേത്. 4.51 ലക്ഷം ടിക്കറ്റുകൾ വിറ്റ മോഹൻലാൽ ചിത്രം ‘തുടരും’ മറികടന്നാണ് ലോകയുടെ നേട്ടം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ലോക നിർമിച്ചത്. അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. നസ്‌ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിങ്ങനെ വൻ താരനിരയും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, വേഫെറർ ഫിലിംസ് ആണ് വിതരണം.

Related Posts

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്
Entertainment

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
123
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ
Entertainment

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
101
I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ
Entertainment

I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ

August 13, 2026
66
കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
157
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
56
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

July 21, 2026
71
Next Post
അതിദരിദ്രർക്ക് വാതിൽപ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്; സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കും

അതിദരിദ്രർക്ക് വാതിൽപ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്; സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കും

Recent News

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
0
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
23
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
95
2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്

2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്

August 31, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025