• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അതിദരിദ്രർക്ക് വാതിൽപ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്; സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കും

cntv team by cntv team
September 20, 2025
in Kerala
A A
അതിദരിദ്രർക്ക് വാതിൽപ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്; സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കും
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിനായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ബ്രെയിന്‍സ്റ്റോമിംഗ് സെഷന്‍ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തി ആരോഗ്യ പരിശോധന നടത്തുന്നത്. സേവന പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബ്ലഡ് കൗണ്ട്, ആര്‍ബിഎസ്, ബ്ലഡ് യൂറിയ/ സെറം ക്രിയാറ്റിന്‍, എസ്.ജി.ഒ.ടി./എസ്.ജി.പി.റ്റി., ലിപിഡ് പ്രൊഫൈല്‍, എച്ച്ബിഎസ് തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത്. വീട്ടിലെ പരിശോധനയ്ക്ക് ശേഷം ആവശ്യമായവര്‍ക്ക് തുടര്‍ചികിത്സ ഉറപ്പാക്കുന്നു. സ്ഥാപന തലത്തില്‍ ഇതിനായി കെയര്‍ കോര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തും. ഗര്‍ഭിണികളായ സ്ത്രീകളെ പ്രസവത്തിനായി കൊണ്ടുപോകുന്നതിനും ആദിവാസികളെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ക്രമീകരണമൊരുക്കും. ആശുപത്രിയില്‍ കൂട്ടിരിപ്പുകാരുടെ സേവനം ആവശ്യമെങ്കില്‍ തദ്ദേശ സ്ഥാപനത്തെ അറിയിച്ച് സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കും. മറ്റു ചെലവുകള്‍ ആവശ്യമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായംതേടും. ഗര്‍ഭിണികള്‍, കിടപ്പുരോഗികള്‍, പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങള്‍, ജന്മനാ വൈകല്യമുള്ളവര്‍, ഭിന്നശേഷിക്കാര്‍, ഒറ്റയ്ക്കായിപ്പോകുന്ന മുതിര്‍ന്ന പൗരന്മാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നു. അതിദരിദ്രരുടെ കുടുംബത്തിന് പ്രത്യേക പ്രാധാന്യം നല്‍കി ഓരോ മാസവും അവരുടെ വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. കിടപ്പിലായവര്‍ക്കും വയോജനങ്ങള്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും രണ്ടാഴ്ചയൊരിക്കല്‍ പരിചരണം ഉറപ്പാക്കും. പ്രതിമാസ ആരോഗ്യ പരിശോധന നടത്തുകയും മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇത് വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. ഇവരെ വിവിധ സര്‍ക്കാര്‍ ചികിത്സാ പദ്ധതികളില്‍ ഉള്‍പ്പെടുത്തി മതിയായ ചികിത്സ ഉറപ്പാക്കുന്നതാണ്.

Related Posts

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
0
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ
Kerala

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
24
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി
Kerala

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
104
40-ാമത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂഡോ സ്പോർട്സ് ക്ലബ് തൃശൂരിന് ഓവറോൾ കിരീടം
Kerala

40-ാമത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂഡോ സ്പോർട്സ് ക്ലബ് തൃശൂരിന് ഓവറോൾ കിരീടം

August 31, 2026
6
തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ
Crime

തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ

August 31, 2026
134
‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി
Kerala

‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

August 31, 2026
83
Next Post
ഭിന്നശേഷി അദ്ധ്യാപക നിയമനം; ഹൈക്കോടതി,  സുപ്രീംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി

ഭിന്നശേഷി അദ്ധ്യാപക നിയമനം; ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി

Recent News

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
0
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
24
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
104
2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്

2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്

August 31, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025