പാലപ്പെട്ടി :പാലപ്പെട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ കായിക മാമാങ്കമായ ഒളിമ്പിക്കോസ് റ്റു കെ 25 ന് തിരിതെളിഞ്ഞു.രണ്ടുദിവസം നീണ്ട് നിൽക്കുന്ന വാശിയേറിയ കായിക മാമാങ്കത്തിനാണ് സ്കൂൾ ഗ്രണ്ട് വേദിയാവുക.മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ദീപശിഖ കൊളുത്തി ചടങ്ങ് ഉൽഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഉണികൃഷ്ണൻ എസ് ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇസ്മായിൽ ഇ കെ അധ്യക്ഷത വഹിച്ചു.എച്ച് എം ഫാത്തിമ ടീച്ചർ കെ വി, എസ് എം സി ചെയർമാൻ ഖലീൽ വല്ലിയിൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കായിക മത്സര മാതൃകയിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക കൗതുകമുയർത്തി.സ്പോട്സ് കൺവീനർ അരുൺ കെ ഇ നന്ദി രേഖപ്പെടുത്തി







