വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.കർണാടക മധുഗിരി സ്വദേശി ബാഷ നായിക് (40) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് അപകടം.കർണാടകയിൽ നിന്ന് ചോളവുമായി വന്ന ലോറി വളാഞ്ചേരി വട്ടപ്പാറയിൽ വച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പുറത്തെടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല