ചങ്ങരംകുളം:വിദ്യാർത്ഥികളിൽ കരുണയും സേവനമനോഭാവവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജെ.ആർ. സി കേഡറ്റുകളുടെ സ്കാർഫിംഗ് സെറിമണി കോക്കൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.എസ്.എം.സി ചെയർമാൻ വി.വി ശശിധരൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് കെ റീജ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മൈമൂന ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. കെ. ആർ രമണി, റീന എന്നിവർ സംസാരിച്ചു.










