ഇന്റർനാഷണൽ മീലാദ് സമ്മേളനം മലികുൽ മുളഫർ മജ്‌ലിസ് 19 മുതല്‍ 21 വരെ പൊന്നാനിയില്‍ നടക്കും’മലികുൽ മുളഫർ അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് സമ്മാനിക്കും
പൊന്നാനി കേന്ദ്രമായി പ്രവർത്തിക്കുന്ന അസ്സുഫ ദർസ് വർഷം തോറും സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീലാദ് സമ്മേളനം മലികുൽ മുളഫർ മജ്‌ലിസ് ഒരുങ്ങുന്നു.സെപ്റ്റംബർ 19-21 തിയ്യതികളിൽ പൊന്നാനി കടലോരത്ത് വെച്ച് സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ മീലാദ് സമ്മേളനത്തിൽ മലികുൽ മുളഫർ അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് സമ്മാനിക്കും. 11 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ് എന്ന് ഭാരവാഹികൾ പറഞ്ഞു
വിദ്യാഭ്യാസ ജീവകാരുണ്യ നവോത്ഥാന രംഗങ്ങളിലെ മികച്ച മാതൃകാ പ്രവർത്തനങ്ങളും പ്രവാചക പ്രകീർത്തനങ്ങളെ സർവ്വവ്യാപകമാക്കുന്നതിന് നടത്തിയ വിവിധ സേവനങ്ങളെയും അടിസ്‌ഥാനമാക്കിയാണ് കാന്തപുരത്തെ അവാർഡിന് തെരഞ്ഞെടുത്തത്.










