ചങ്ങരംകുളം:തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ ആലംകോട് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് തിരഞ്ഞെടുപ്പിനൊരുങ്ങി.കോണ്‍ഗ്രസ് അംഗം ഹക്കിം പെരുമുക്ക് രാജി വച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പ്രധാന മുന്നണികള്‍ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും പുറത്തിറക്കി പ്രചരണം ആരംഭിച്ചു കഴിഞ്ഞു.സിപിഎം ലെ കെകെ അബ്ദുറഹിമാന്‍ എന്ന അബ്ദു ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.യുഡിഎഫ് ന് വേണ്ടി കോണ്‍ഗ്രസിലെ അലി പരുവിങ്ങല്‍ ആണ് മത്സരരംഗത്ത്.മറ്റു സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ നിലവില്‍ പുറത്ത് വന്നിട്ടില്ല.ഡിസംബര്‍ 10നാണ് തിരഞ്ഞെടുപ്പ്