എരമംഗലം:മാറഞ്ചേരിയില്‍ ബൈക്ക് യാത്രികനെ ഇടിച്ച് പരിക്കേല്‍പിച്ച് നിര്‍ത്താതെ പോയ വാഹനം പെരുമ്പടപ്പ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.ഈ മാസം 9ന് പുലര്‍ച്ചെ 6 മണിയോടെ മാറഞ്ചേരി നാക്കോലയില്‍ വച്ചാണ് ബൈക്ക് യാത്രികനായ വെളിയംകോട് സ്വദേശി ദിനേഷ് കുമാറിന് അപകടത്തില്‍ പരിക്കേറ്റത്.അപകടത്തിന് ഇടയാക്കിയ കാര്‍ പിന്നീട് നിര്‍ത്താതെ പോകുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ ദിനേഷ്കുമാറിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.പെരുമ്പടപ്പ് സിഐ ബിജുവിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ സുജിത്ത് ,വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ സിസിടിവി കള്‍ പരിശോധിച്ച് നടത്തിയ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മാറഞ്ചേരി പുളിക്കടവില്‍ ഉള്ള വീട്ടില്‍ നിന്ന് കാര്‍ കണ്ടെത്തിയത്.കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു സ്റ്റേഷനിലേക്ക് മാറ്റി.കാര്‍ ഓടിച്ചിരുന്ന ആളെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്











