ശ്രീശക്തി ലോട്ടറി ഒരു കോടി ചങ്ങരംകുളത്ത് ഭാഗ്യദേവതയില്‍ വിറ്റഴിഞ്ഞ ടിക്കറ്റിന്.ചൊവ്വാഴ്ച നറുക്കെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ ശ്രീശക്തി ടിക്കറ്റിലെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ചങ്ങരംകുളം ഭാഗ്യദേവത ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചത്.ഭാഗ്യദേവതയിലെ അനീഷ് എന്ന ഏജന്റില്‍ നിന്ന് ചെറുകിട വില്‍പനക്കാരന്‍ നന്നംമുക്ക് സ്വദേശി മക്കായി യാണ് ടിക്കറ്റ് വാങ്ങി വില്‍പന നടത്തിയത്.ടിക്കറ്റ് വാങ്ങിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മക്കായി പറഞ്ഞു