• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘എനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വച്ചല്ല, കോൺഗ്രസ് ഭരണ കാലത്ത്’; സഭയിൽ മറുപടിയുമായി മുഖ്യമന്ത്രി

cntv team by cntv team
September 16, 2025
in Kerala, Politics
A A
‘എനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വച്ചല്ല, കോൺഗ്രസ് ഭരണ കാലത്ത്’; സഭയിൽ മറുപടിയുമായി മുഖ്യമന്ത്രി
0
SHARES
185
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ഭരണത്തിൽ നടന്നത് വേട്ടയാടലായിരുന്നു. തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ പൊലീസ് ക്രൂരമായി നേരിട്ടു.കുറുവടി പടയെ പോലും ഇറക്കി. ലോക്കപ്പിന് അകത്തിട്ട് ഇടിച്ച് കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായിട്ടില്ലേ. കമ്യൂണിസ്റ്റുകാർക്ക് പ്രകടനം പോലും നടത്താൻ പറ്റാത്ത കാലം ഉണ്ടായിരുന്നു. പ്രകടനം നടത്തിയാൽ മർദ്ദനം നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ബ്രിട്ടീഷ് കാലത്തെ പൊലീസിന കുറിച്ച് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം.പൊലീസ് വലിയ സേനയാണ്. ഏതാനും ചിലർ തെറ്റ് ചെയ്താൽ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്ക് ഇല്ല. കോൺഗ്രസ് നേതാക്കൾ അവരുടേതായ സംരക്ഷണത്തിനുവേണ്ടി പൊലീസിനെ ഉപയോഗിക്കുകയായിരുന്നു. ഈ സമീപനത്തിൽ മാറ്റം വരുത്താനാണ് അധികാരത്തിലിരുന്ന ഘട്ടങ്ങളിലെല്ലാം എൽഡിഎഫ് ശ്രമിച്ചത്.തെറ്റിനെതിരെ കർക്കശ നടപടി 2016 ന് ശേഷം ഉള്ള നയം അതാണ്. അത് യുഡിഎഫിന് ചിന്തിക്കാൻ പോലും കഴിയില്ല. പൊലീസിനെ ഗുണ്ടകൾക്ക് അകമ്പടി സേവിക്കുന്നവരാക്കിയത് കോൺഗ്രസ് ആരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലിസ് തണലിൽ ബോംബ് സംസ്കാരം ആദ്യം കൊണ്ട് വന്നതും പ്രതിപക്ഷ കാലത്താണ്.യുഡിഎഫ് കാലത്ത് കുറ്റക്കാരായ പൊലീസുകാർക്ക് സംരക്ഷണം നൽകി. എൽഡിഎഫ് അങ്ങിനെ അല്ല. ജനമൈത്രി പൊലീസിലൂടെ ഇടതുമുന്നണി കൊണ്ട് വന്നത് നല്ല മാറ്റമാണ്. ജനമൈത്രി സംവിധാനം നല്ലപോലെ പ്രകടിപ്പിക്കാൻ കഴിയുന്നത് 2006 ന് ശേഷമാണ്. മഹാ ഭൂരിപക്ഷം പൊലീസും മാറി. ചെറിയ വിഭാഗത്തിന് പ്രശ്നം ഉണ്ട്. പുതിയ സമീപനം ഉൾക്കൊള്ളാത്തവർ ഉണ്ട്. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്യുന്ന പൊലീസുകാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്രയും കർക്കശ നടപടികൾ സ്വീകരിച്ച സർക്കാരുണ്ടോ. 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെ 36 പൊലീസുകാരെ പിരിച്ചുവിട്ടു. ആകെ 144 പൊലീസുകാരെ പിരിച്ചുവിട്ടു. പൊലീസിൻ്റെ മികവ് എന്ന് പറയുമ്പോൾ ഈ പുതിയ രീതികളുടെ മികവാണ്. ഏതെങ്കിലും ഒരു സംഭവം എടുത്തു കാണിച്ച് പോലീസ് ആകെ മോശമാണെന്ന് പറയാൻ കഴിയില്ല.കുന്ദംകുളം പൊലീസ് മർദ്ദനം: നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തുടർന്നാണ് വകുപ്പുതല അന്വേഷണം നടന്നത്. മൂന്നുപേരുടെ വാർഷിക വേതന വർദ്ധനവ് രണ്ടുവർഷത്തേക്ക് തടഞ്ഞുകൊണ്ട് ഉത്തരവിറക്കി. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് കുറ്റക്കാർക്ക് എതിരെ പിരിച്ചുവിടൽ അടക്കമുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
164
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
64
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
15
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
325
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
39
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
406
Next Post
ഒരു കോടി രൂപയുടെ ആഭരണവും 92 ലക്ഷം രൂപയും; യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു

ഒരു കോടി രൂപയുടെ ആഭരണവും 92 ലക്ഷം രൂപയും; യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
289
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
210
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
141
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
164
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025