പൊന്നാനി:ജല മാമാങ്കത്തിന് കടവനാട് പൂക്കൈതപ്പുഴ ഒരുങ്ങുന്നു.സെപ്തംബർ 21 ന് ഞായറാഴ്ചയാണ് മത്സരം.നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പൊന്നാനിയിൽ ആദ്യമായി ജലോത്സവത്തിന് തുടക്കമിടുകയും പിന്നീട് ബിയ്യം കായലിലേക്ക് മാറുകയും ചെയ്ത കടവനാട് ജലോത്സവം പൊന്നാനി നഗരസഭയുടെ സഹകരണത്തോടെ ജനകീയമായി മൂന്നാം തവണയാണ് പൂക്കൈത പുഴയിൽ നടക്കുന്നത്. ഉച്ചക്ക് 2.30 ന് പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ സഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനാവും. എം പി അബ്ദുസമദ് സമദാനി എം പി, പി പി സുനീർ എം പി എന്നിവർ മുഖ്യാതിഥികളാവും. 9 മേജര്‍ വള്ളങ്ങളും 10 മൈനര്‍ വള്ളങ്ങളുമാണ് ഇത്തവണ മത്സരത്തിൽ മാറ്റുരക്കുന്നത്.പൂക്കൈതപ്പുഴയുടെ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകള്‍. കൃത്യം 2.30 ന് ആരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. മത്സരം ആരംഭിച്ചാൽ കായലിലെ പരസ്യ യാത്രകളും ഘോഷയാത്രകളും അനുവദിക്കില്ല. മേജർ വള്ളങ്ങൾക്ക് ഒന്നാം സ്ഥാനക്കാർക്ക് 15000 രൂപയും, രണ്ടാം സ്ഥാനത്തിന് 10000, മൂന്നാം സ്ഥാനം 7500 എന്നിങ്ങനെ ലഭിക്കും. മൈനർ വിഭാഗത്തിൽ 10000, 7500, 5000 എന്നിങ്ങനെയാണ് സമ്മാനതുക.സമ്മാന തുകക്ക് പുറമേ പങ്കെടുത്ത വള്ളങ്ങൾക്ക് പങ്കാളിത്ത തുകയായി മേജർ വാഭാഗത്തിന് 6000 മൈനർ വള്ളങ്ങൾക്ക് 3000 ഉം നൽകും.ആർപ്പുവിളികളാൽ ആവേശത്തിരയടിക്കുന്ന പൂക്കൈതപ്പുഴ പ്പുഴയിലെ ജലരാജാവ് ആരാകുമെന്ന കാത്തിരിപ്പിലാണ് നാട്