• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ബുക്ക് മൈ ഷോ ടിക്കറ്റ് വില്‍പ്പനയിലും ഓള്‍ ടൈം റെക്കോര്‍ഡ്; മലയാളത്തില്‍ ഇനി ഒന്നാമത് ‘ലോക’

cntv team by cntv team
September 15, 2025
in Entertainment
A A
ബുക്ക് മൈ ഷോ ടിക്കറ്റ് വില്‍പ്പനയിലും ഓള്‍ ടൈം റെക്കോര്‍ഡ്; മലയാളത്തില്‍ ഇനി ഒന്നാമത് ‘ലോക’
0
SHARES
206
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാം ചിത്രമായ ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ക്ക് ബുക്ക് മൈ ഷോയിലും ഓള്‍ ടൈം റെക്കോര്‍ഡ്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില്‍പന ആണ് ‘ലോക’ സ്വന്തമാക്കിയത്. 4.52 മില്യണ്‍ ടിക്കറ്റുകള്‍ ആണ് ചിത്രത്തിന്റെതായി 18 ദിവസങ്ങള്‍ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 മില്യണ്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡ് മറികടന്നാണ് ‘ലോക’ നേട്ടം സ്വന്തമാക്കിയത്.ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്ന ചിത്രം 250 കോടി ആഗോള കലക്ഷനിലേക്കാണ് കുതിക്കുന്നത്. മലയാളത്തില്‍നിന്ന് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 19 ദിവസം കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കുന്നത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കളക്ഷന്‍ ആണ് നേടുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.പാന്‍ ഇന്ത്യ തലത്തിലാണ് ചിത്രം വമ്പന്‍ വിജയം നേടുന്നത്. കേരളത്തിന് പുറത്തും വിജയം തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്‌സ് ഓഫീസ് കലക്ഷനുമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖര്‍, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയനിര തന്നെയുണ്ട്. അഞ്ചുഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം അത്ഭുത ലോകമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തില്‍ ചിത്രം വമ്പന്‍ റിലീസായി എത്തിച്ചത് വേയ്‌ഫെറര്‍ ഫിലിംസ് ആണ്.ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റര്‍: ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ: ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്.

Related Posts

ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്
Entertainment

ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്

April 14, 2026
118
ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
Entertainment

ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

April 14, 2026
85
ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും
Entertainment

ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

April 10, 2026
87
വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്
Entertainment

വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്

April 10, 2026
43
ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ
Entertainment

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

April 8, 2026
60
മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്
Entertainment

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

April 2, 2026
106
Next Post
യുപിഐ ഇടപാടുകളിൽ വൻമാറ്റം; ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴി കൂടുതൽ തുക അയക്കാം

യുപിഐ ഇടപാടുകളിൽ വൻമാറ്റം; ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴി കൂടുതൽ തുക അയക്കാം

Recent News

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

April 23, 2026
118
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

April 23, 2026
407
‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

April 23, 2026
45
നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

April 23, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025