കോഴിക്കോട്∙ ഹൃദയാഘാതത്തെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീർ എംഎൽഎയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എംആർഐ പരിശോധനയിൽ തലയ്ക് കാര്യമായ ആഘാതമൊന്നും കണ്ടെത്തിയിട്ടില്ല. ചെറിയ നിർദേശങ്ങളോടു പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഐസിയുവിൽ തുടരുകയാണ് അദ്ദേഹം
മൂന്നുദിവസം മുൻപാണ് എം.കെ.മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് വന്നതിനുപിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പൊട്ടാസ്യം ലെവൽ അപകടകരമായ വിധം താഴുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.











