എടപ്പാള്‍:20 മത് ചാമ്പ്യൻഷിപ്പ് ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിന് എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളില്‍ ഇൻഡേർ സ്റ്റേഡിയത്തിൽ തുടക്കമായി.കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ മലപ്പുറം ജില്ലാകമ്മിറ്റിയാണ് മത്സരം സംഘടിക്കുന്നത്.ഇതോടനുബന്ധിച്ച് സുപ്രീംകോടതി മീഡിയേഷൻ ആന്റ് കൺസീലിയേഷൻ പ്രോജക്ട് കമ്മിറ്റിയും ദേശീയ നിയമസേവന അതോറിറ്റിയും നടത്തുന്ന മീഡിയേഷൻ ഫോർ ദ നേഷൻ ക്യാംപയിൻ പ്രചാരണപരിപാടികളും നടന്നു. ചടങ്ങ് ജില്ലാ നിയമസേവന അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജ് കെ. സനിൽകുമാർ ഉത്ഘാടനം ചെയ്തു.ആർ കൃഷ്ണദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ ആര്‍ എസ് എ പ്രസിഡണ്ട് കെ.എം അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു.വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് എം.എ നജീബ്, മെമ്പർ ഇഎസ് സുകുമാരൻ,റോളർ സ്കേറ്റിങ് അസോസിയേഷൻ ഭാരവാഹികളായ ബി.പി. രഘുരാജ്, ആൻ്റിനിറ്റോ,സിദ്ധാർത്ഥ് തുടങ്ങിയവർ സംസാരിച്ചു.