ചങ്ങരംകുളം :വളയംകുളം അസ്സബാഹ് കോളേജ് യൂണിയന്റെ ‘ബോധം 2.0’ എന്ന പേരിൽ പുതിയ കാലത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖ്യ പ്രമേയമായി വരുന്ന കോളേജ് മാഗസിൻ പ്രകാശനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് മെമ്പർ പി.കെ നവാസ് ഉത്ഘാടനം നിർവഹിച്ചു.കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ഷിഫാന പി.കെ മുഖ്യ അഥിതിയായി.സ്റ്റാഫ് എഡിറ്റർമാരായ രാജേഷ് കണ്ണൻ,റിസ്വാന നസ്രിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സ്റ്റുഡന്റ് എഡിറ്റർ സഫ ചേനത്ത്, യൂണിയൻ ഭാരവാഹികളായ സുഹൈൽ,അസ്‌ലഹ്,അസ്സബാഹ് മാനേജ്‌മെന്റ് സെക്രട്ടറി മുഹമ്മദുണ്ണി ഹാജി, പ്രസിഡന്റ് പി പി എം അഷ്‌റഫ്,കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം.എൻ, വൈസ് പ്രിൻസിപ്പൽ ബൈജു എം.കെ,സ്റ്റാഫ് സെക്രട്ടറി പ്രവീൺ കെ.യു തുടങ്ങിയവർ സംസാരിച്ചു