ചങ്ങരംകുളം:മലപ്പുറത്ത് നടക്കുന്ന Walk against Drugs എന്ന പ്രോഗ്രാമിന്റെ പ്രചരണാർത്ഥം പന്താവൂർ YWC ക്ലബ്ബ് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. പ്രാണദ ആയുർവേദ ഹോസ്പിറ്റിലുമായി സഹകരിച്ചായിരുന്നു ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.വിജയികൾക്ക് ഡി.സി.സി സെക്രട്ടറി സിദ്ധിഖ് പന്താവൂർ ട്രോഫി വിതരണം ചെയ്തു.രഞ്ജിത്ത് അടാട്ട്, പി.ടി.എ ഖാദർ,ഹുറൈർ കൊടക്കാട്, സുജീർ കെ.വി ഫൈസൽ സ്നേഹ നഗർ,അദ്ദിൽ,അനസ്,റസൽ തുടങ്ങിയവർ പ്രസംഗിച്ചു.