ചാലിശ്ശേരി: രക്തദാനം മാഹാദാനം എന്ന സന്ദേശവുമായി ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റും പെരിന്തൽമണ്ണ സർക്കാർ ജില്ലാ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്. സ്കൂൾ പരിസരത്ത് നടക്കുന്ന ക്യാമ്പിൽ, ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്ക് രക്തദാനം ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.സമൂഹത്തിന്റെ ജീവിതരക്ഷയ്ക്ക് ഓരോ തുള്ളി രക്തവും നിർണായകമാണെന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ കൂടുതൽ പേർ പങ്കെടുത്ത് രക്തം നൽകി മാതൃകയാകണമെന്ന് സംഘാടകർ അറിയിച്ചു.