എടപ്പാള്‍:കുട്ടികളിൽ ചരിത്രബോധവും ദേശീയ ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ കെ.പി.എസ്.ടി.എ അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള സ്വദേശ് മെഗാക്വിസിന്റെ ഉപജില്ലാതല മത്സരങ്ങൾ സെപ്റ്റംബർ 13 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് എടപ്പാൾ ജി.എം. യു. പി. സ്കൂളിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ സ്കൂൾ തല മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് പങ്കെടുക്കാം.