ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് വിദ്യാർത്ഥിനികൾ റിഡയേർസ് അധ്യാപികയും സ്കൗട്ട് ആൻ്റ് ഗൈഡ്സ് വിഭാഗത്തിലെ മുൻ കബ് മാസ്റ്റർ കൂടിയായിരുന്ന ഓമനടീച്ചർക്ക് ആദരവുമായി വീട്ടിലെത്തി.അധ്യാപകദിനവുമായി ബന്ധപ്പെട്ടായിരുന്നു റിട്ടയേർഡ് അധ്യാപിക ഓമന ടീച്ചറെ പാവിട്ടപ്പുറത്തുള്ള വീട്ടിലെത്തി അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾഗൈഡ്സ് യൂണിറ്റംഗങ്ങളായ വിദ്യാർത്ഥിനികൾ ആദരിച്ചത്.പ്രിൻസിപ്പാൾ വില്ലിംഗ്ടൺപി.വി., ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി എസ്,അധ്യാപകരായ സുവിത കെ ,സജ്ന എസ്, ജംഷിയ ബി.പി, സുരേഷ് ബാബു കെ.എം ഗൈഡ്സ് ലീഡർ നിദഷെറിൻ സുമയ്യ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.