എടപ്പാള്‍:പൊന്നാനി സഹകരണ അർബൻ ബാങ്ക് വട്ടംകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വട്ടംകുളത്ത് സഹകാരി സംഗമം നടത്തി.സഹകാരികളുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കണം സഹകരണ സംഘങ്ങൾ പ്രവർത്തിക്കേണ്ടതെന്നും സഹകരണ മേഖലയുടെ ഉന്നതിക്ക് സഹകാരികളുടെ സഹായം ഉണ്ടായിരിക്കണമെന്നും സഹകാരി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് അഭിപ്രായപ്പെട്ടു.അർബൻ ബാങ്ക് വൈസ് ചെയർമാൻ സുരേഷ് പൊൽപ്പാക്കര അധ്യക്ഷ വഹിച്ചു.സിഇഒ ബാലകൃഷ്ണൻ ബാങ്കിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരണം നടത്തി.ഡയറക്ടർമാരായ രാഘവൻ ജെപി വേലായുധൻ,രാമനുണ്ണി സി വി സന്ധ്യ,തുടങ്ങിയവർ പ്രസംഗിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ ടീ ശബരീഷ് കുമാർ സ്വാഗതവും ബ്രാഞ്ച് മാനേജർ എൻ ആർ രഘു നന്ദിയും പറഞ്ഞു.