പൊന്നാനി:യാഥാര്‍ഥ്യത്തെ പുനര്‍നിര്‍മിക്കുന്നതും ജീവിതത്തെ മനുഷ്യത്വ പൂർണമാക്കുന്നതും കലയും സാഹിത്യവുമാണെന്ന് മുസ്‌ലിംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ: എം.പി.അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനിയിൽ വെച്ച് സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദൃശ്യമല്ലാത്തതിനെ ദൃശ്യവത്കരിക്കുകയും ശ്രാവ്യമല്ലാത്തതിനെ ശ്രാവ്യമാക്കുകയും ചെയ്യുന്നവർ കലാകാരന്മാരാണ്.അസ്വാതന്ത്ര്യവും അസമത്വവും നിലനില്‍ക്കുന്നിടത്തോളം സാംസ്കാരിക കലാ പ്രതിരോധം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ എം.എസ്.എഫ് ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.കഥയും കവിതയും പാട്ടും പറച്ചിലും സർഗാത്മകതയും സമന്വയിച്ച് സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ചരിത്ര പ്രാധാന്യത്തിനും
മലയാളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഏറെ പ്രധാന്യമുള്ള പൊന്നാനിയിലെ പുരാതന തുറമുഖ നഗരമായ പൊന്നാനിയിലെ വെട്ടം പോക്കിരിയാനകം തറവാട്ടിൽ വെച്ച്
നടന്ന സാംസ്കാരിക സംഗമം ഏറെ ഹൃദ്യമായിരുന്നു. കല – സംസ്കാരം – ചരിത്രം തുടങ്ങിയ വിഷയങ്ങളിലായി നടന്ന സാംസ്‌കാരിക സംഗമത്തിലെ ചർച്ചകൾ ജില്ലയിലെ സാംസ്‌കാരിക മേഖലയിൽ വിദ്യാർത്ഥികളുടെ കൂടുതൽ ഇടപെടലുകൾക്ക് വഴി തുറക്കപ്പെടുമെന്നുറപ്പാണ്.വിത്യസ്ത വിഷയങ്ങളിലായി
കഥാകൃത്തും നോവലിസ്‌റ്റുമായ പി.സുരേന്ദ്രൻ,മാപ്പിളപ്പാട്ട് ഗവേഷകരായ ഫൈസൽ എളേറ്റിലും റഷീദ് മോങ്ങവും സംസാരിച്ചു.പൊന്നാനിയുടെ ചരിത്രകാരൻ അബ്‌ദുറഹിമാൻ കുട്ടി മാസ്റ്ററെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.മുസ്‌ലിംലീഗ് ജില്ലാ ട്രഷറർ അഷ്റഫ് കൊക്കൂർ, സംസ്ഥാന കമ്മിറ്റി അംഗം അഹ്മദ് ബാഫഖി തങ്ങൾ, ഫൈസൽ ബാഫഖി തങ്ങൾ, അഷ്ഹർ പെരുമുക്ക്,പി.പി.യൂസുഫലി, പി.എ.ജവാദ്, കബീർ മുതുപറമ്പ്,വി.എ.വഹാബ്,വി.കെ.എം.ഷാഫി,ഇ.ഷമീർ, ഷാനവാസ് വട്ടത്തൂർ, അസൈനാർ നെല്ലിശേരി, ജലീൽ കാടാമ്പുഴ, റാഷിദ് കൊക്കൂർ,കുഞ്ഞിമുഹമ്മദ് കടവനാട്, കെ.എം.ഇസ്മായിൽ, അഡ്വ: വി.ഷബീബ് റഹ്മാൻ, അഡ്വ:ഖമറുസമാൻ, ഷിബി മക്കറപ്പറമ്പ്, ഫർഹാൻ ബിയ്യം, എ.വി.നബീൽ, സിപി.ഹാരിസ്,ഹർഷാദ് ചെട്ടിപ്പടി,നിസാം.കെ.ചേളാരി, ഷെഹിൻ പള്ളിക്കര, അസ്‌ലം പൊന്നാനി, ഖയ്യൂം പുറത്തൂർ,അഡ്വ: ഒ.പി.റഊഫ്, ജഹ്ഫർ ചാഞ്ചേരി, കരീം കാപ്പൻ, ഫുആദ് താനാളൂർ സി. സഫാന എന്നിവർ സംബന്ധിച്ചു.വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവേകിയ എം.എസ്.എഫ് സാംസ്‌കാരിക സംഗമത്തിന് പൊന്നാനിയുടെ ചരിത്രവും സംസ്കാരവും ഉൾക്കൊള്ളുന്ന പൈതൃക രൂപങ്ങളും പ്രദർശനത്തിന് സജ്ജീകരിച്ചിരുന്നു.