വെളിയങ്കോട്:സാമ്പത്തിക സാക്ഷരതയിൽ നാം ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട് എന്നും, സ്റ്റോക് മാർക്കറ്റിൽ പൊതുജനങ്ങളുടെ പങ്ക് വളരെ പരിമിതമാണ് എന്നും സ്‌കൂൾ തലം മുതലേ മ്യൂച്ചൽ ഫണ്ടിന്റെ പ്രത്യേകതകളും ഷെയർ മാർക്കറ്റിനെ കുറിച്ചും പഠിക്കേണ്ടതുണ്ട് എന്നും സാമ്പത്തിക വിദഗ്‌ധനും സെബിയുടെ അംഗീകാരമുള്ള ഇമ്പക്ട്‌സ് അർത്ഥസൂത്ര പോർട്ട്ഫോളിയോ സ്ഥാപകനും എംഡിയുമായ പി ആർ ദിലീപ് പറഞ്ഞു.വെളിയങ്കോട് എംടിഎം കോളേജ് കൊമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച ഫിനാൻഷ്യൽ വിസ്‌ഡം ഫോർ യങ് മൈൻഡ്‌സ് എന്ന ഫാക്കൽറ്റി ഡെവലപ്പ് മെന്റ് പ്രോഗ്രാം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം.പ്രിൻസിപ്പൽ അബ്ദുൽ കരീം അധ്യക്ഷനായിരുന്നു.പി ആർ ദിലീപിനുള്ള ഉപഹാരം കൊമേഴ്‌സ് വിഭാഗം മേധാവി സി.മായ നൽകി.അക്കാദമിക് കോർഡിനേറ്റർ സതീഷ് കുമാർ, ഐ ക്യു എ സി കോർഡിനേറ്റർ അബ്ദുൽ വാസിഹ്, സ്റ്റാഫ് സെക്രട്ടറി തസ്‌ലീം എന്നിവർ ആശംസകൾ നേർന്നു.മായ സി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സബിത നന്ദിയും പറഞ്ഞു.