ഹൈദരാബാദിൽ 50കാരിയെ കഴുത്തറുത്ത് കൊന്ന് കവർച്ച നടത്തി. അന്‍പതുകാരിയായ രേണു അഗര്‍വാളാണ് കൊല്ലപ്പെട്ടത്.കവർച്ചയ്ക്ക് ശേഷം മോഷ്ടാക്കൾ വേഷം മാറി മുങ്ങുകയായിരുന്നു. രേണു കുക്കര്‍ കൊണ്ട് അടിയേറ്റ് തല തകർന്ന നിലയിൽ ആയിരുന്നു. കഴുത്തറുത്താണ് മോഷ്ടാക്കൾ കൊലപാതകം നടത്തിയത്. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.ബുധനാഴ്ച വൈകിട്ടോടെ ഹൈദരാബാദിലെ സ്വാന്‍ ലേക്ക് അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. മോഷ്ടാക്കൾ വീട്ടിലേക്ക് കടക്കുമ്പോൾ രേണു വീട്ടിൽ ഒറ്റയ്ക്കായിരുന്നു.ഭർത്താവ് അഗര്‍വാള്‍ രേണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഫോൺ എടുത്തിരുന്നില്ല . ഇതിനെ തുടർന്ന് സംശയം തോന്നിയ അഗര്‍വാള്‍ വീട്ടില്‍ എത്തി വാതിലില്‍ മുട്ടിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഒരു പ്ലംബറുടെ സഹായത്തോടെ ബാല്‍ക്കണിയിലെ വാതില്‍ തുറന്ന് അകത്തുകടന്നപ്പോഴാണ് ഭാര്യ മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.രേണുവിന്റെ കൈയും കാലും കെട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് നാല്‍പത് ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷ്ടിക്കുകയും കവര്‍ച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്ന് തന്നെ കുളിച്ച മോഷ്ടാക്കള്‍ വസ്ത്രങ്ങളും മാറുകയും ചെയ്താണ് കടന്നുകളഞ്ഞത്.അതേസമയം പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. അഗര്‍വാളിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ഹര്‍ഷ, സമീപവാസിയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന റോഷന്‍ എന്നിവരാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.