ചങ്ങരംകുളം: മൂക്കുതല പി.ചിത്രൻ നമ്പൂതിരിപ്പാട് എച്ച്.എസ്.എസിൽ ഫുട്‌ബാൾ ഗ്രൗണ്ട് ഇല്ലാതാക്കി സിന്തറ്റിക് ട്രാക്ക് കൊണ്ടുവന്ന അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാരിൽ പ്രതിഷേധം ശക്തമാകുന്നു ഉദ്ഘാടനച്ചടങ്ങിനിടെ പ്രതിഷേധമറിയിച്ച് ഒരു വിഭാഗം നാട്ടുകാർ രംഗത്തെത്തിയിരുന്നു.
ഫുട്ബാളിന് പേരുകേട്ട മൂക്കുതലയിൽ വലിയ സെവൻസ് മത്സരങ്ങൾ പലതും നടന്നത് ഈ ഗ്രൗണ്ടിലായിരുന്നു. സ്കൂളിലെ വിദ്യാർത്ഥികളും നാട്ടുകാരും ക്ളബ്ബുകളും മറ്റും പരിശീലനത്തിനായി സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കാറുണ്ട്. പ്രദേശത്തെ പ്രധാന ആശ്രയമായിരുന്ന മൈതാനം ഇനി ഉപയോഗിക്കാൻ കഴിയില്ലെന്ന നിരാശയിലാണ് ഫുട്ബാൾ പ്രേമികൾകളിക്കളം നവീകരണം എന്ന പേരിൽ സിന്തറ്റിക് ട്രാക്ക് എന്ന ആശയം പി. ശ്രീരാമ കൃഷ്ണൻ എം.എൽ.എ ആയിരുപ്പോൾ കൊണ്ടുവന്നതാണ്. അന്ന് തന്നെ പ്രതിഷേധമുയർന്നിരുന്നു. എങ്കിലും പിന്നീട് പദ്ധതി യാഥാർത്ഥ്യമായി.മൂന്നു കോടി രൂപ ചെലവിലാണ് നിലവിലെ സിന്തറ്റിക് ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്.ഇതിന്റെ നടുവിൽ ഫുട്‌ബാൾ ടർഫ് എന്നാണ് നിർമ്മാണ സമയത്ത് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴുള്ള ടർഫിൽ ത്രോ ഇനങ്ങൾക്കുള്ള സംവിധാനമേ ഒരുക്കിയിട്ടുള്ളൂ. ഇത് കോൺഗ്രീറ്റ് ഇട്ടതായതിനാൽ ഫുട്ബാളിന് അനുയോജ്യവുമല്ല .ഫുട്‌ബാൾ ജഴ്സിയണിച്ച് ഉദ്ഘാടനത്തിനിടെ പ്രതിഷേധിക്കാൻ ഒരു വിഭാഗം നാട്ടുകാർ പദ്ധതിയിട്ടിരുന്നെങ്കിലും മന്ത്രിയെത്താതിരുന്നതിനാൽ നടന്നില്ല.പുറത്തുള്ളവർക്ക് പ്രവേശിക്കാനാവില്ല.എല്ലാവർക്കും കളിക്കാൻ കഴിയും തരം ഗ്രൗണ്ട് നവീകരിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത് .എന്നാൽ നിലവിലെ സിന്തറ്റിക് ട്രാക്ക് ഏറെ പരിപാലനം ആവശ്യമായ ഒന്നായതിനാൽ പുറത്തുള്ളവർക്ക് ഗ്രൗണ്ടിൽ പ്രവേശിക്കാനും പരിശീലനത്തിനും കഴിയില്ല.സ്‌കൂളിന്റെ ട്രാക് മത്സര പരിശീലനം കഴിഞ്ഞാൽ ഗ്രൗണ്ട് അടച്ചിടും