ചങ്ങരംകുളം:കോക്കൂര്‍ സ്വദേശിയായ യുവാവ് ബഹ്റൈനിൽ കുഴഞ്ഞ് വീണ് മരിച്ചു.കോക്കൂർ സ്കൂള്‍ റോഡില്‍ താമസിക്കുന്ന ചെക്കോട്ടു വളപ്പിൽ സിദ്ധിക്കിന്റെ മകന്‍ റിയാസുദ്ധീന്‍(36)ആണ് മരിച്ചത്.കഴിഞ്ഞ ദിവസം സൗദിയിൽ നിന്നും വിസിറ്റ് വിസറ്റിൽ ബഹ്റൈനിൽ എത്തിയതായിരുന്നു.ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം