ചങ്ങരംകുളം:കാർ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.കല്ലൂർമ പരേതനായ മൊയ്ണ്ണിയുടെ ഭാര്യ മുടവത്ത് ഖദീജ (60) ആണ് മരിച്ചത്.കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ അങ്കമാലിയിൽ വച്ചു നിയന്ത്രണം വിട്ട കാർ ഡിവൈഡറിലും കാറിലും ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു.പരുക്കേറ്റു ഒന്നര മാസമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഖദീജ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.തിങ്കളാഴ്ച പൊന്നാനി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കല്ലൂർമ പെരുമ്പാൾ ജുമാ മസ്‌ജിദിൽ കബറടക്കം നടക്കും. മക്കൾ: റഷീദ, നദീറ, നഹദി, റനീസ്. മരുമക്കൾ: അനീസ്, ജലീൽ, യൂസഫ്, ആഷ്ന







