മുക്കം(കോഴിക്കോട്)∙ മാനിപുരം ചെറുപുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി തലപോയിൽ സ്വദേശി മുർഷിദിന്റെ മകൾ തൻഹ ഷെറിൻ (10) ആണ് മരിച്ചത്. തിരുവോണ ദിവസം വൈകിട്ട് നാലു മണിയോടെ മാനിപുരം ചെക്ക് ഡാമിന് സമീപം കുളിക്കുമ്പോഴാണ് അപകടത്തിൽപെട്ടത്
അഗ്നിരക്ഷാ സേനയും അതിന് കീഴിലുള്ള സ്‌കൂബാ ടീമും സിവിൽ ഡിഫൻസും പൊലീസും റവന്യൂ വകുപ്പും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്നു നടത്തിയ വ്യാപകമായ തിരച്ചിലിൽ കാണാതായ കടവിൽനിന്ന് ഒന്നരകിലോമീറ്ററോളം താഴെ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, താമരശ്ശേരി തഹസീൽദാർ സുബൈർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ
ţ തൻഹ