• About Us
  • Advertise With Us
  • Contact Us
No Result
View All Result
Wednesday, June 25, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

മത്സരിക്കാന്‍ താനും യോഗ്യന്‍; നിയമസഭയില്‍ ജനങ്ങളുടെ പ്രതിനിധിയായി ബിജെപിയെത്തുമെന്ന് കെ സുരേന്ദ്രന്‍

Ckmnews Admin by Ckmnews Admin
October 19, 2024
in Kerala
A A
മത്സരിക്കാന്‍ താനും യോഗ്യന്‍; നിയമസഭയില്‍ ജനങ്ങളുടെ പ്രതിനിധിയായി ബിജെപിയെത്തുമെന്ന് കെ സുരേന്ദ്രന്‍
0
SHARES
200
VIEWS
Share on WhatsappShare on Facebook

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനും യോഗ്യനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമോയെന്ന സ്ഥാനാർത്ഥിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് താനും യോഗ്യനാണ് അദ്ദേഹം മറുപടി നല്‍കിയത്. ബിജെപി സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് അല്‍പ്പായുസ് മാത്രമേയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് നല്‍കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.’സ്ഥാനാര്‍ഥികളെ കേന്ദ്ര നേതൃത്വം ആണ് തീരുമാനിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു തര്‍ക്കവും ബിജെപിയില്‍ ഇല്ല. ജയിക്കാന്‍ കഴിയുന്ന ഒരാളുടെ പേര് ഉയര്‍ന്നു വരും. ഉപതിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ ഗതിമാറ്റത്തിന് തുടക്കമാണ്. ‘ഐഎന്‍ഡി’ മുന്നണിക്കെതിരായി ജനങ്ങളുടെ, പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി നിയമസഭയില്‍ ആളുകള്‍ പ്രവേശിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമിത്. ജനങ്ങളുടെ ശരിയായ ശബ്ദം കേരള നിയമസഭയില്‍ പ്രതിധ്വനിപ്പിക്കാന്‍ സഹായകമാകുന്ന വിധിയായിരിക്കും വരാന്‍ പോകുന്നത്’, അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫും യുഡിഎഫും എല്ലാ വിഷയങ്ങളിലും സമാനമായ നിലപാട് സ്വീകരിക്കുന്നെന്നും വഖഫ് ഭേദഗതിക്കെതിരെ നിയമസഭയില്‍ ഏകകണ്‌ഠേന പ്രമേയം പാസാക്കിയതിനെ ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഡീലാണെന്നും ഡീലിന്റെ ഭാഗമായാണ് ഇ ശ്രീധരനെ പാലക്കാട് പരാജയപ്പെടുത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.’പാലക്കാട് യുഡിഎഫ് ചേലക്കരയില്‍ എല്‍ഡിഫ് എന്നാണ് ഡീല്‍. യുഡിഎഫ് എല്‍ഡിഎഫ് നേതാക്കള്‍ സഹായിച്ചാണ് പി പി ദിവ്യ പെട്രോള്‍ പമ്പ് തുടങ്ങുന്നത്. പെട്രോള്‍ പമ്പിന് പിന്നില്‍ ഉന്നതനായ ഡി സി സി അംഗമാണുള്ളത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളത്തിന്റെ പൊതുവായ താല്‍പര്യമല്ല നിയമസഭയില്‍ പ്രതിഫലിക്കുന്നതെന്നും അവിടെ ബിജെപി പ്രതിനിധിയുണ്ടെങ്കിലേ കേരളത്തിലെ പൊതുവായ താല്‍പര്യം പ്രതിഫലിക്കുകയുള്ളുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതാണ് ജനങ്ങളുടെ മുന്നില്‍ വെക്കുന്ന പ്രധാന അഭ്യര്‍ത്ഥന. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ അരോചകമായ രീതിയില്‍ മുന്നോട്ട് പോകുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ റോളെന്താണ്. നിയമസഭയിലെ പൊറാട്ട് നാടകമല്ലാതെ പിണറായി സര്‍ക്കാരിനെ ശരിയായി പ്രതിരോധിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.കേരളത്തിലെ നിയമസഭാ-ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനൊപ്പമാണ് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുക.

Related Posts

‘പറക്കാന്‍ ആരുടേയും അനുമതി വേണ്ട’;നിഗൂഢ പോസ്റ്റുമായി ശശി തരൂര്‍
Kerala

‘പറക്കാന്‍ ആരുടേയും അനുമതി വേണ്ട’;നിഗൂഢ പോസ്റ്റുമായി ശശി തരൂര്‍

June 25, 2025
അന്‍വറിനെ യുഡിഎഫില്‍ എടുക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് നേതൃത്വം: ആര്യാടന്‍ ഷൗക്കത്ത്
Kerala

അന്‍വറിനെ യുഡിഎഫില്‍ എടുക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് നേതൃത്വം: ആര്യാടന്‍ ഷൗക്കത്ത്

June 25, 2025
പിഎംശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് സർക്കാർ
Kerala

പിഎംശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് സർക്കാർ

June 25, 2025
നിലമ്പൂരിൽ കാട്ടാന ആക്രമണം,  ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala

നിലമ്പൂരിൽ കാട്ടാന ആക്രമണം, ആദിവാസി യുവാവ് കൊല്ലപ്പെട്ടു

June 25, 2025
ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27 ന്
Kerala

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27 ന്

June 25, 2025
മമ്മൂക്കയോട് സംസാരിച്ചാൽ പരിഹാരം ഉണ്ടാകും, ലഹരിമരുന്നിനെതിരെ സര്‍ക്കാരിനോട് കൈകോര്‍ത്ത് “ടോക് ടു മമ്മൂക്ക”
Kerala

മമ്മൂക്കയോട് സംസാരിച്ചാൽ പരിഹാരം ഉണ്ടാകും, ലഹരിമരുന്നിനെതിരെ സര്‍ക്കാരിനോട് കൈകോര്‍ത്ത് “ടോക് ടു മമ്മൂക്ക”

June 25, 2025
Next Post
ബുക്ക് മൈ ഷോയിലും ‘ബോഗയ്‌ന്‍വില്ല’ പൂക്കുന്നു; 24 മണിക്കൂറിൽ വമ്പൻ ബുക്കിങ്

ബുക്ക് മൈ ഷോയിലും 'ബോഗയ്‌ന്‍വില്ല' പൂക്കുന്നു; 24 മണിക്കൂറിൽ വമ്പൻ ബുക്കിങ്

Recent News

ചങ്ങരംകുളം പള്ളിക്കര ആണ്ടനാത്ത് മൊയ്തു എന്ന കുഞ്ഞിപ്പ ഹാജി നിര്യാതനായി

ചങ്ങരംകുളം പള്ളിക്കര ആണ്ടനാത്ത് മൊയ്തു എന്ന കുഞ്ഞിപ്പ ഹാജി നിര്യാതനായി

June 25, 2025
‘പറക്കാന്‍ ആരുടേയും അനുമതി വേണ്ട’;നിഗൂഢ പോസ്റ്റുമായി ശശി തരൂര്‍

‘പറക്കാന്‍ ആരുടേയും അനുമതി വേണ്ട’;നിഗൂഢ പോസ്റ്റുമായി ശശി തരൂര്‍

June 25, 2025
അന്‍വറിനെ യുഡിഎഫില്‍ എടുക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് നേതൃത്വം: ആര്യാടന്‍ ഷൗക്കത്ത്

അന്‍വറിനെ യുഡിഎഫില്‍ എടുക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് നേതൃത്വം: ആര്യാടന്‍ ഷൗക്കത്ത്

June 25, 2025
പിഎംശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് സർക്കാർ

പിഎംശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് സർക്കാർ

June 25, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.