പത്തനംതിട്ട: ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് യുവതി നദിയിലേക്ക് ചാടിയത്. ആറന്മുള ആഞ്ഞിലിമൂട്ടിൽ കടവിൽ നിന്നും യുവതി നദിയിലേക്ക് ചാടിയതിന് പിന്നാലെ നാട്ടുകാർ പൊലീസിനെയും എൻഡിആർഎഫിനെയും വിവരമറിയിച്ചു. എൻഡിആർഎഫ് സംഘം യുവതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.