പാലക്കാട്: പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറി. മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. ഷെരീഷ്, ഷഹാന എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഷഹാനയുടെ ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്‌ഫോടം നടന്നത്. എന്നാല്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറോ, ഇലക്ടോണിക് ഉപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് പൊലീസ് അറിയിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടാക്കി. ബോംബ് സ്‌ക്വാഡും, ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്ത് എത്തും.