• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 16, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

കുതിപ്പ് തുടർന്ന് സ്വർണ വില, പവന് 78,000 കടന്നു

cntv team by cntv team
September 3, 2025
in Business
A A
കുതിപ്പ് തുടർന്ന് സ്വർണ വില, പവന് 78,000 കടന്നു
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണവില 78,000 രൂപ പിന്നിട്ടു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 78,440 രൂപയായി. ഗ്രാമിന് 9805 രൂപയാണ് ഇന്നത്തെ വില. എന്നാൽ പണിക്കൂലിയും ജി എസ് ടിയുമെല്ലാം വരുമ്പോൾ ചുരുങ്ങിയത്‌ 85,000 രൂപയോളം ഒരു പവൻ വാങ്ങാൻ നൽകേണ്ടേിവന്നേക്കും.ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം കടുത്തതോടെയാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് പണമൊഴുക്ക് ശക്തമാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,500 ഡോളർ കവിഞ്ഞു.കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 160 രൂപ ഉയർന്ന് 77,800 രൂപയിലെത്തി റെക്കാഡിട്ടിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില തുടർച്ചയായി ഉയരുകയാണ്. ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 34 ശതമാനം വർദ്ധനയാണുണ്ടായത്.സെപ്തംബറിൽ ഫെഡറൽ റിസർവ് സാമ്പത്തിക മാന്ദ്യം തരണം ചെയ്യാൻ പലിശ നിരക്ക് കുത്തനെ കുറയ്ക്കുമെന്ന പ്രവചനങ്ങളാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്. ഉത്സവ കാലയളവ് അടുത്തതോടെ ഇന്ത്യയിൽ സ്വർണ ഉപഭോഗം കൂടുന്ന സമയത്തെ വിലക്കയറ്റം ജുവലറികൾക്ക് കനത്ത തിരിച്ചടി സൃഷ്‌ടിക്കുകയാണ്. ദീപാവലിയോടെ പവൻ വില വില 80,000 രൂപയിലെത്തുമെന്നാണ് വിലയിരുത്തുന്നത്.വിലക്കുതിപ്പിന് പിന്നിൽ1. ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം നിക്ഷേപകരെ മുൾമുനയിലാക്കുന്നു 2.സുരക്ഷിതത്വം തേടി വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങുന്നു3. അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതയിൽ സ്വർണത്തിന് പ്രിയമേറുന്നു.4. ഡോളർ ദുർബലമാകുന്നതിനാൽ ആഗോള കറൻസിയായി സ്വർണം മാറുന്നു.ഗ്രാമിന്റെ വില പതിനായിരം കടന്നേക്കുംആഗോള മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ശക്തമായതിനാൽ ഒക്ടോബറിൽ സ്വർണ വില ഗ്രാമിന് പതിനായിരം രൂപ കവിഞ്ഞേക്കും. പവൻ വില 80,000 രൂപയിലെത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.ഓഹരി വിപണിയിൽ തിരിച്ചടിഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും സമ്മർദ്ദം ശക്തമാക്കുന്നു. ഇന്നലെ സെൻസെക്സ് 206 പോയിന്റ് ഇടിഞ്ഞ് 80.157ൽ അവസാനിച്ചു. നിഫ്‌റ്റി 4545 പോയിന്റ് കുറഞ്ഞ് 24,579ൽ എത്തി. അമേരിക്കൻ ബോണ്ടുകളുടെ വിൽപ്പനയിലെ ഇടിവാണ് പ്രധാന വെല്ലുവിളി.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ
Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ

September 16, 2025
143
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്
Business

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്

September 15, 2025
50
കുതിപ്പിനിടെ ചെറിയൊരു ഇറക്കം..! സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
Business

കുതിപ്പിനിടെ ചെറിയൊരു ഇറക്കം..! സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

September 13, 2025
61
മാനം തൊട്ട് സ്വര്‍ണവില; പവന് 81,000 കടന്നു
Business

മാനം തൊട്ട് സ്വര്‍ണവില; പവന് 81,000 കടന്നു

September 10, 2025
62
ഗ്രാമിന് 10000 കടന്നു; സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ
Business

ഗ്രാമിന് 10000 കടന്നു; സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ

September 9, 2025
253
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു

September 2, 2025
80
Next Post
വീണ്ടും ഇസ്രയേലിന്റെ വൻ പടനീക്കം; 40,000 സൈനികർ കൂടി ഗാസ സിറ്റിയിലേക്ക്

വീണ്ടും ഇസ്രയേലിന്റെ വൻ പടനീക്കം; 40,000 സൈനികർ കൂടി ഗാസ സിറ്റിയിലേക്ക്

Recent News

കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട

കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട

September 16, 2025
51
വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

September 16, 2025
38
ശ്രീശക്തി ലോട്ടറി ഒരു കോടി ചങ്ങരംകുളത്ത് ഭാഗ്യദേവതയില്‍ വിറ്റഴിഞ്ഞ ടിക്കറ്റിന്..

ശ്രീശക്തി ലോട്ടറി ഒരു കോടി ചങ്ങരംകുളത്ത് ഭാഗ്യദേവതയില്‍ വിറ്റഴിഞ്ഞ ടിക്കറ്റിന്..

September 16, 2025
928
സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്

September 16, 2025
154
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025