• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃശ്ശൂർ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു, മുഖ്യപ്രതി അറസ്റ്റില്‍

ckmnews by ckmnews
September 1, 2025
in UPDATES
A A
തൃശ്ശൂർ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു, മുഖ്യപ്രതി അറസ്റ്റില്‍
0
SHARES
221
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ഏറന്‍പുരക്കല്‍ വീട്ടില്‍ വിനീഷിനെയാണ് (26) തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം കൂരിക്കുഴി പതിനെട്ട്മുറി സ്വദേശി പുതിയ വീട്ടില്‍ ബിലാലിനേയും ബന്ധുവായ സുന്‍സാമിനേയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിനാണ് അറസ്റ്റ്. കേസിലെ മറ്റ് പ്രതികളായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശികളായ മതിലകത്ത് വീട്ടില്‍ നജീബ് (30), പള്ളിപ്പറമ്പില്‍ വീട്ടില്‍ റിഫാദ് (28) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു

ബിലാലിന് വിദേശത്തായിരുന്നു ജോലി. ഒരു മാസം മുമ്പാണ് നാട്ടില്‍ വന്നത്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് ബിലാല്‍ വിദേശത്തായിരുന്ന സമയത്ത് നജീബിന്റെയും റിഫാദിന്റെയും സുഹൃത്തുക്കളായ ഷാഫി, ഷെനീര്‍, ഷാനു എന്നിവരെ ഫോണില്‍ വിളിച്ചതില്‍ ഇരു കൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ ബുധനാഴ്ച വൈകിട്ട് ബിലാലിനെയും സഹോദരന്‍ അബ്ദുള്‍ സലാമിനെയും ഷാഫി, ഷെനീര്‍, ഷാനു എന്നിവരും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചിരുന്നു.

പരുക്കേറ്റ ബിലാൽ ആശുപത്രിയിലാണ്. അബ്ദുള്‍ സലാമിന്റെ പരാതിയില്‍ കൈപ്പമംഗലം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഷാഫി, ഷെനീര്‍, ഷാനു എന്നിവരുടെയും സുഹൃത്തുക്കളുടെയും പേരില്‍ കേസെടുത്തതായി അറിഞ്ഞ ഇവരുടെ സുഹൃത്തായ വിനീഷ് ബിലാലിന്റെ ബന്ധുവായ സുന്‍സാമിനെ ഫോണില്‍ വിളിച്ച് കേസ് പറഞ്ഞ് തീര്‍ക്കാമെന്ന് പറഞ്ഞ് സുന്‍സാമിനെയും ബിലാലിനെയും വിളിച്ച് വരുത്തുകയായിരുന്നു.

അവിടേക്ക് വന്ന വിനീഷ്, നജീബ്, റിഫാദ് എന്നിവര്‍ ബിലാലുമായി സംസാരിച്ച് നില്‍ക്കവെ വീണ്ടും തര്‍ക്കമാവുകയും നജീബും റിഫാദും ചേര്‍ന്ന് ബിലാലിനെ തടഞ്ഞ് നിര്‍ത്തി വിനീഷ് കത്തി കൊണ്ട് ബിലാലിനെ വയറില്‍ കുത്തുകയായിരുന്നു. ഇതുകണ്ട് തടയാന്‍ ചെന്ന സുന്‍സാമിനെയും കുത്തി പരിക്കേല്‍പ്പിച്ചു. പരുക്കേറ്റ രണ്ടുപേരും കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഈ സംഭവത്തിന് കയ്പമംഗലം പോലീസ് സ്റ്റേഷനില്‍ വിനീഷ്, നജീബ്, റിഫാദ് എന്നിവരെ പ്രതിയാക്കി വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Related Posts

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍
UPDATES

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

August 29, 2026
69
നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍
UPDATES

നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

August 29, 2026
41
തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി
UPDATES

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

August 29, 2026
56
നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന
UPDATES

നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

August 29, 2026
43
മുക്കുതല എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം
UPDATES

മുക്കുതല എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം

August 29, 2026
55
നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും
UPDATES

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

August 28, 2026
1.1k
Next Post
തടഞ്ഞുനിർത്തി മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ, യുവാവ് ഗുരുതര പരിക്കോടെ ചികിത്സയിൽ

തടഞ്ഞുനിർത്തി മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ, യുവാവ് ഗുരുതര പരിക്കോടെ ചികിത്സയിൽ

Recent News

ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർക്കെതിരെ വ്യക്തിഹത്യ നടത്തി; യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയെ പദവികളിൽനിന്ന് നീക്കി

ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർക്കെതിരെ വ്യക്തിഹത്യ നടത്തി; യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയെ പദവികളിൽനിന്ന് നീക്കി

August 29, 2026
58
‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

August 29, 2026
178
ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ പാതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ പാതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

August 29, 2026
86
നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും

നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും

August 29, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025