എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27 തിയതികളിൽ അയിലക്കാട് ഖദീജ കാസിലിലാണ് സമ്മേളനം.ഓഫീസിൻ്റെ ഉദ്ഘാടനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ് നിർവഹിച്ചു.അഡ്വ. പി പി മോഹൻദാസ് അധ്യക്ഷനായി.ഏരിയ സെക്രട്ടറി ടി സത്യൻ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടികൾ വിശദീകരിച്ചു.കെ. പ്രഭാകരൻ സ്വാഗതവും ടി കെ സൂരജ് നന്ദിയും പറഞ്ഞു.