ചങ്ങരംകുളം:കോക്കൂർ അത്താണി ഉത്രം പൂരാഘോഷ കമ്മിറ്റി സൗജന്യ ഓണക്കിറ്റ് വിതരണം നടത്തി.പ്രദേശത്തെ 125 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത്.സുബ്രഹ്മണ്യൻ മുല്ലക്കൽ ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ പാക്കത്ത്കല്ലത്തുവളപ്പിൽ അധ്യക്ഷത വഹിച്ചു. സന്ദീപ് വാസുദേവൻ, സിനു കുമാർ പി കെ, അനീഷ് കെ പി, ബിബിൻ മുല്ലക്കൽ, രജീഷ് പുളിക്കൽ, പ്രഭു രാജ്,ദാസൻ കെ കെ എന്നിവർ നേത്യത്വം നൽകി.







