തിരുവനന്തപുരം : വലിച്ചെറിയല്‍ മനോഭാവം മാറ്റാനും ശാസ്ത്രീയ മാലിന്യ പരിപാലനശീല വ്യാപനത്തിനും മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും സഹായകമായ പ്രവർത്തനങ്ങളായിരിക്കും സ്കോളർഷിപ്പിനാധാരം. മാലിന്യമുക്തം നവകേരളം 2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ മാർഗരേഖയിലാണ് ഇക്കാര്യമുള്ളത്. മാലിന്യമുക്തം നവകേരളം കാംപെയ്നില്‍ വിദ്യാർഥികളും യുവജനങ്ങളും സജീവമായി രംഗത്തിറങ്ങിയത് വലിയ മാറ്റമുണ്ടാക്കാൻ സഹായിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.











