ചങ്ങരംകുളം:സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ ബി.എം എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി ആലംകോട് -പെരുമ്പടപ്പ് പഞ്ചായത്തിൽ സമര പ്രഖ്യാപന സമ്മേളനം ചങ്ങരംകുളത്ത് വെച്ച് നടന്നു.യോഗത്തിൽ ബി.എം സ് -ജില്ലാ ഉപാധ്യക്ഷൻ രാജേഷ് കണ്ടനകം മേഖല പ്രസിഡന്റ് സുബ്രമണ്യൻ ചിറവല്ലൂർ – കൃഷ്ണൻ പാവിട്ടപ്പുറം,ബിജെപി പഞ്ചായത്ത് പ്രസിഡന്റ്. വി ബുകോക്കൂർ റിനിൽ കാളാച്ചാൽ, ബിജു മാന്തടം,ബി.എം എസ് പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറി ആതിര – തുടങ്ങിയവർ പങ്കെടുത്തു.











