എടപ്പാള്‍:ദേശീയ സേവാഭാരതി പൊന്നാനി,എടപ്പാൾ,വളാഞ്ചേരി മേഖലകളുടെ ആഭിമുഖ്യത്തിൽ കാര്യകർത്തൃ പരിശീലനം നടത്തി.വട്ടംകുളം സിപിഎന്‍യുപി സ്കൂളിൽ വെച്ച് കാര്യകർത്താക്കൾക്ക് വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകി.ഗുരുവായൂർ മുൻ മേൽശാന്തി കവുപ്ര മാറത്ത് മന നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് പികെ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി ഹരിദാസൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എം ബാബു, ജില്ലാ സമിതി അംഗം കെവി ഉണ്ണികൃഷ്ണൻ മൂക്കുതല എന്നിവർ സംസാരിച്ചു.വിവിധ വിഷയങ്ങളെ കുറിച്ച് വി ഹരിദാസൻ,കെവി ഉണ്ണികൃഷ്ണൻ മൂക്കുതല,എംബാബു,സുധീർ രഞ്ജൻ ദാസ് ,മലയത്ത് പരമേശ്വരൻ,കെ നന്ദകുമാർ എന്നിവർ ക്ലാസെടുത്തു.







