ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽബിരുദ ബിരുദാനന്തര പഠനം പൂർത്തിയാക്കി മികച്ച വിജയം നേടി പുറത്തുപോകുന്ന വിദ്യാർത്ഥികൾക്കായുള്ള കോൺവെക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.പ്രൊഫ. സുബൈർ മാടമ്മൽ പ്രൊഫ. മുഹമ്മദ് ഉണ്ണി അലിയാസ് ബേബി എന്നിവർ വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പ്രോഗ്രാമിൽ കോളേജ് കമ്മിറ്റി പ്രസിഡണ്ട് പിപിഎം അഷ്റഫ് കുഞ്ഞുമുഹമ്മദ് പന്താവൂർ, പി.ഇ. സലാം മാസ്റ്റർ ഡോക്ടർ എം കെ. ബൈജു സുഷമ കെ യു പ്രവീൺ എന്നിവർ പ്രസംഗിച്ചു.13 ഡിഗ്രി കോഴ്സുകളിൽ നിന്നും 5 പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സ്കളിൽ നിന്നും വിജയികളായ 250ൽ പരം വിദ്യാർത്ഥികൾ ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി









