ചങ്ങരംകുളം:ആരോപണ വിധേയൻ രാഹുൽ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആലംകോട് വില്ലേജ് കമ്മറ്റി ചങ്ങരംകുളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് മഹിളാ അസോസിയേഷൻഏരിയ സെക്രട്ടറി ആരിഫാ നാസർ,ഏരിയ ട്രഷറർ പ്രസന്ന,ആലംകോട് വില്ലേജ് കമ്മറ്റി ഭാരവാഹികളായ വിനിത പ്രബിത ഷഹന ഷെമീന നിoന തുടങ്ങിയവർ നേതൃത്വം നൽകി









