ചങ്ങരംകുളം:കാറില്‍ ബസ്സ് ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സ്വകാര്യ ബസ്സ് തടഞ്ഞിട്ടു.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.കുന്നംകുളം പോലീസും ചങ്ങരംകുളം പോലീസും സ്ഥലത്ത് എത്തിയെങ്കിലും പരിഹാരം കാണാനായില്ല.നാട്ടുകാര്‍ കൂടുതല്‍ സംഘടിച്ച് എത്തിയതോടെ ഏറെ നേരെ സംസ്ഥാന പാതയില്‍ ഗതാഗതം മുടങ്ങി.വാക്കേറ്റങ്ങള്‍ക്കും സംഘര്‍ങ്ങള്‍ക്കും ഒടുവില്‍ ബസ്സ് ജീവനക്കാരെ അടക്കം ഏതാനും പേരെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പരിഹാരം കാണാന്‍ ശ്രമം നടത്തിയെങ്കിലും ഇരുവരും പരാതിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു
തൃശ്ശൂര്‍ നിന്ന് കോട്ടക്കല്‍ പോയിരുന്ന സ്വകാര്യ ബസ് ജീവനക്കാരും ചങ്ങരംകുളം സ്വദേശികളായ കാര്‍ യാത്രികരും തമ്മില്‍ കുന്നംകുളം ഭാഗത്ത് വച്ചാണ് വാക്കേറ്റം തുടങ്ങിയത്.തുടര്‍ന്ന് കുന്നംകുളം പോലീസിന്റെ അകമ്പടിയോടെയാണ് ബസ്സ് യാത്രക്കാരുമായി സര്‍വ്വീസ് ആരംഭിച്ചത്.എന്നാല്‍ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം എത്തിയതോടെ കൂടുതല്‍ ആളുകള്‍ സംഘടിച്ചെത്തി ബസ്സ് തടയുകയായിരുന്നു.കുട്ടിയെ ആശുപത്രിയില്‍ കാണിക്കാന്‍ പോയിരുന്ന കാറില്‍ ഇടിക്കാന്‍ ശ്രമിച്ചെന്നും ചോദ്യം ചെയ്തതിന് കാറിന്റെ കീ എടുത്ത് കളഞ്ഞെന്നും ആരോപിച്ചാണ് ഒരു സംഘം ചങ്ങരംകുളത്ത് കാര്‍ തടഞ്ഞത്.ഈ സമയം ഒപ്പം വന്ന കുന്നംകുളം പോലീസ് ഇടപെട്ടെങ്കിലും സംഘത്തെ പിന്തിരിപ്പിക്കാനായില്ല.തുടര്‍ന്ന് ചങ്ങരംകുളം പോലീസ് എത്തുകയായിരുന്നു.ഇതിനിടെ പോലീസിന്റെ കോളറില്‍ പിടിച്ച് വലിച്ച ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ബസ്സ് ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.സംഭവത്തില്‍ കുന്നംകുളം പോലീസും ചങ്ങരംകുളം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു











