പെരുമ്പിലാവ്: തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സിബിഎസ്ഇ സംസ്ഥാന തല പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അൻസാർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ് തുടർച്ചയായി രണ്ടാം തവണയും ജേതാക്കളായി.
കഴിഞ്ഞ വർഷവും അൻസാർ വോളിബോൾ ടീം ദേശീയ മത്സരത്തിൽ പങ്കെടുത്തിരുന്നു. കായിക വിഭാഗം മേധാവി കെ എ അബൂബക്കറിന്റെ നേതൃത്വത്തിൽ, കോച്ചായ അനൂപ് കെ ശിവൻ ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. കോച്ചിന്റെ പരിശീലനത്തിലൂടെയാണ് ടീം ആദ്യമായി ദേശീയ മത്സരത്തിൽ പങ്കെടുത്തത്.
അൻസാർ സ്കൂൾ അധ്യാപകരും മാനേജ്മെൻ്റും അലുമിനിയും കൂടി ടീമിന് ഊഷ്മള സ്വീകരണം നൽകി. സെപ്റ്റംബറിൽ ഉത്തർപ്രദേശിൽ നടക്കുന്ന സിബിഎസ്ഇ ദേശീയ വോളിബോൾ മത്സരത്തിന് ടീം തയ്യാറാവുകയാണ്.











