• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു

cntv team by cntv team
August 21, 2025
in Kerala
A A
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെ‌ടുക്കാൻ AICC, പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം
0
SHARES
595
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. കുറ്റം ചെയ്തതിന്‍റെ പേരിലല്ല രാജി വയ്ക്കുന്നതെന്നും ആരും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമയത്തെ മാനിച്ച് രാജി വയ്ക്കുകയാണെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവനടി തന്‍റെ അടുത്ത സുഹൃത്താണെന്നും അവര്‍ പരാതി പറഞ്ഞത് തനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം, ഗര്‍ഭച്ഛിദ്രം സംബന്ധിച്ച ആരോപണങ്ങളില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും പരാതി ഉയര്‍ന്നാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന ശബ്ദ സന്ദേശം രാഹുലിന്‍റേതല്ലേ എന്ന ചോദ്യത്തിന് രാഹുല്‍ മറുപടി പറഞ്ഞില്ല. ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടി. പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് കെപിസിസിക്ക് എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവും മുഖം നോക്കാതെ  പാര്‍ട്ടി നടപടിയെടുക്കുമെന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വ്യക്തമാക്കിയിരുന്നു. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിർദ്ദേശം നൽകിയത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചത്. മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. ‘രാഹുല്‍ മാങ്കൂട്ടം-അനുഭവം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്‍ തുറന്നെഴുതിയത്.

Related Posts

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
122
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ
Kerala

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
67
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ
Kerala

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
60
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Kerala

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
7
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി
Kerala

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

September 30, 2026
9
കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
Kerala

കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

September 30, 2026
353
Next Post
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്ത മാസം മുതൽ

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്ത മാസം മുതൽ

Recent News

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
122
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
67
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
60
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025