പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആയിരത്തിൽ അധികം തുല്യതാ പരീക്ഷാ പഠിതാക്കൾക്ക് വിജയം സമ്മാനിച്ച സാക്ഷരതാ മിഷൻ പ്രേരക് വി. ജയശ്രീക്ക് എരമംഗലത്തെ സാംസ്കാരിക കൂട്ടായ്മ ടീം ഇ.ആർ.എം. ഏർപ്പെടുത്തിയ സ്വാതന്ത്ര്യ ദിന പുരസ്കാരം പൊന്നാനി എം.എൽ.എ. കെ.പി. നൗഷാദലി കൈമാറി. പുത്തൻപള്ളി സൈബർ മീഡിയ എഡുക്കേഷൻ അക്കാഡമിയിൽ വെച്ച് നടന്ന ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്മയിൽ മുഖ്യ അതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ. സുബൈർ മുഖ്യ പ്രഭാഷണം നടത്തി. റംഷാദ് സൈബർ മീഡിയ സ്വാഗതം പറഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. ജിഷാദ് ഒലിയിൽ നന്ദി അറിയിച്ചു. ഷാജി കാളിയത്തേൽ പ്രത്യേക ക്ഷണിതാവായി. ഷറഫുദ്ധീൻ , റഫീഖ് ,. സുരേഷ് പൂങ്ങാടൻ , സുജീർ കാഞ്ഞിരമുക്ക് , അംബിക ചേമ്പാല, സുനിത ജയരാജ്, അർഷിത റംഷാദ്, ഷഫീല നാസർ, ഹസീന തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സൈബർ മീഡിയ വിദ്യാർത്ഥികളുടെ ദേശ ഭക്തി ഗാനം ശ്രെദ്ധേയമായി. വിദ്യാർത്ഥികളുടെ ദേശീയഗാനത്തോടെ ചടങ്ങിന് സമാപനമായി.










