• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ബെറ്റിങ് ആപ്പുകൾക്ക് പിടിവീഴും, ശിക്ഷയും; ഓണ്‍ലൈന്‍ ഗെയ്മിങ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

cntv team by cntv team
August 19, 2025
in National
A A
ബെറ്റിങ് ആപ്പുകൾക്ക് പിടിവീഴും, ശിക്ഷയും; ഓണ്‍ലൈന്‍ ഗെയ്മിങ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിന്റെ ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകളിലൂടെയുള്ള ചൂതാട്ടത്തിന് പിഴചുമത്താനും ഈ ബില്‍ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്.ബില്‍ ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. കര്‍ശന ശിക്ഷാവ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.ഓണ്‍ലൈന്‍ ഗെയിമിങ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിങ്ങിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. വിദേശ ഗെയിമിങ് പ്ലാറ്റ്ഫോമുകളെയും നികുതിവലയ്ക്ക് കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമായതോ ആയ സൈറ്റുകള്‍ തടയാന്‍ ഏജന്‍സികള്‍ക്ക് അധികാരവും നല്‍കിയിട്ടുണ്ട്. ഭാരതീയ ന്യായസംഹിത പ്രകാരം അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, വാതുവെപ്പും ചൂതാട്ടവും ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റില്‍ വരുന്നതിനാല്‍ ഇവയ്ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്.

Related Posts

ഇനി ഉത്‌പന്നങ്ങളിൽ ‘നൂറ് ശതമാനം ശുദ്ധം’ എന്നുവേണ്ട; മാറ്റം വരുത്താനുള്ള അവസാന തീയതി ജൂലായ് ഒന്ന്
National

ഇനി ഉത്‌പന്നങ്ങളിൽ ‘നൂറ് ശതമാനം ശുദ്ധം’ എന്നുവേണ്ട; മാറ്റം വരുത്താനുള്ള അവസാന തീയതി ജൂലായ് ഒന്ന്

June 22, 2026
29
അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ
National

അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ

June 22, 2026
28
സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ, ജൂലായ് 1 മുതൽ
National

സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ, ജൂലായ് 1 മുതൽ

June 22, 2026
102
വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ
National

വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

June 20, 2026
50
ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ കീശ കാലിയാകും; പിഴ ഇരട്ടിയാക്കാന്‍ റെയില്‍വേ
National

ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ കീശ കാലിയാകും; പിഴ ഇരട്ടിയാക്കാന്‍ റെയില്‍വേ

June 20, 2026
55
‘പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തോടിടഞ്ഞ് വിജയ്
National

‘പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തോടിടഞ്ഞ് വിജയ്

June 18, 2026
218
Next Post
കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര; വ്യാജനിൽ കടുപ്പിച്ച് സർക്കാർ, പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ

കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര; വ്യാജനിൽ കടുപ്പിച്ച് സർക്കാർ, പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ

Recent News

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

June 22, 2026
176
യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

June 22, 2026
134
ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

June 22, 2026
67
ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

June 22, 2026
551
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025