ചങ്ങരംകുളം :ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മുൻ പ്രസിഡന്റും പൊതുരംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന പി.ടി.സുബ്രമണ്യന്റെ സ്മരണാർത്ഥം ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഏർപ്പെടുത്തിയ പുരസ്കാരം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലംകോടിന് സമ്മാനിച്ചു. പിടി സുബ്രമണ്യന്റെ ആറാം ചരമവാർഷിക ദിനത്തിൽ ആലങ്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ വച്ചാണ് അവാർഡ് സമ്മാനിച്ചത്. ജില്ലാ യു. ഡി.എഫ്. ചെയർമാൻ പി.ടി.അജയ്‌മോഹൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു.അഡ്വ.സിദ്ധീഖ് പന്താവൂർ,പി. ടി. ഖാദർ, ഷാജി കാളിയത്തേൽ, എം. കെ. അൻവർ,അടാട്ട് വാസുദേവൻ,ഹുറൈർ കൊടക്കാട്ട്, കുഞ്ഞു കോക്കൂർ, സുജിത സുനിൽ,പ്രസാദ് പ്രണവം, മാമു വളയംകുളം,റംഷാദ് കോക്കൂർ, റീസാ പ്രകാശ്,ഫൈസൽ സ്നേഹനഗർ, എം. ടി.ഷെരീഫ് മാസ്റ്റർ,അംബിക ടീച്ചർ,ടി. കൃഷ്ണൻ നായർ, തുടങ്ങിയവർ പ്രസംഗിച്ചു.