ചങ്ങരംകുളം:പള്ളിക്കര ശിവജി നഗർ വാക്കാട്ട് ശ്രീ രുദ്രപ്പൻ മൂർത്തി- ഭഗവതി ക്ഷേത്രത്തിൽ കർക്കടകം ഒന്ന് മുതൽ നടന്നു വരുന്ന രാമായണ പാരായണം ജപയജ്ഞത്തോടെ സമാപിച്ചു. രാമായണ പാരായണത്തിന് സുലോചന കേശവൻ,സുഭദ്ര, ബീനടീച്ചർ, ബിന്ദു അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.സമാപന പരിപാടിയിൽ തൃക്കണാപുരം നിധിൻദാസ് മാഷ് രാമായണപ്രഭാഷണം നടത്തി.ടികെ സുന്ദരൻ,കൃഷ്ണൻകുട്ടി,കേശവൻ മുതിരംപറമ്പത്ത് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.