• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലെ വിവരങ്ങൾ ചോർന്നു; താൽകാലിക ജീവനക്കാരനെ സംശയം

cntv team by cntv team
August 18, 2025
in Kerala
A A
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലെ വിവരങ്ങൾ ചോർന്നു; താൽകാലിക ജീവനക്കാരനെ സംശയം
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി. എന്തൊക്കെ വിവരങ്ങള്‍ ചോര്‍ത്തി എന്നത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്. പ്രോഗ്രാമുകളിലും ഡാറ്റകള്‍ക്കും മാറ്റം വരുത്തിയതായാണ് പ്രാഥമിക വിവരം.ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. ഹാക്കിങിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ക്ഷേത്ര സുരക്ഷയെയും ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണമുണ്ടാകും. ക്ഷേത്രത്തിന്റെ കംപ്യൂട്ടിങ് സംവിധാനം പ്രവര്‍ത്തനരഹിതമാക്കണമെന്ന് ഉദ്ദേശ്യത്തോടെയാണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 13 മുതലുള്ള ദിവസങ്ങളിലാണ് ഹാക്കിങ് നടന്നത്.സംഭവത്തില്‍ ക്ഷേത്രത്തിലെ താല്‍കാലിക ജീവനക്കാനെയാണ് സംശയിക്കുന്നത്. ഇയാളുടെ പ്രവൃത്തികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് കംപ്യൂട്ടര്‍ സെക്ഷനില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍, മാറ്റത്തിന് പിന്നാലെ ഇയാള്‍ ജീവനക്കാരുടെ സംഘടനാ നേതാവിന്റെയും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ചിലരുടെയും നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ തട്ടിക്കയറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചുള്ള പരാതിയില്‍ പൊലീസ് നടപടിയെടുത്തിരുന്നില്ല. കംപ്യൂട്ടര്‍ വിഭാഗത്തില്‍നിന്ന് മാറ്റിയ ശേഷവും ഈ ജീവനക്കാരന്‍ ക്ഷേത്രത്തിന്റെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിലേക്ക് പ്രവേശിക്കുകയും ഉന്നത ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളിലെ വിവരങ്ങളടക്കം ശേഖരിക്കുകയും ചെയ്തിരുന്നു. പല ഉദ്യോഗസ്ഥര്‍ക്കും നെറ്റ്‌വര്‍ക്കിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയാതെ വന്നപ്പോഴാണ് വിശദമായ പരിശോധന നടത്താന്‍ ക്ഷേത്രം അധികൃതര്‍ തീരുമാനിച്ചത്.

Related Posts

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Kerala

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

April 28, 2026
79
സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

April 28, 2026
61
മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ
Kerala

മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

April 28, 2026
116
‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി
Kerala

‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

April 28, 2026
102
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍
Kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

April 28, 2026
173
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി
Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

April 28, 2026
52
Next Post
പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവെച്ച ഉത്തരവ്; നാഷണൽ ഹൈവേ അതോറിറ്റി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവെച്ച ഉത്തരവ്; നാഷണൽ ഹൈവേ അതോറിറ്റി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Recent News

മൂക്കുതല വടക്കുമുറി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം എരിഞ്ഞിക്കാവിൽ സേതുമാധവൻ ഭാര്യ അംബിക നിര്യാതയായി

മൂക്കുതല വടക്കുമുറി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം എരിഞ്ഞിക്കാവിൽ സേതുമാധവൻ ഭാര്യ അംബിക നിര്യാതയായി

April 29, 2026
1
മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി

മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി

April 28, 2026
128
കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

April 28, 2026
69
എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി

എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി

April 28, 2026
164
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025